തിരുവന്തപുരത്തു കാർ ഇടിച്ചു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിന്റെ, കുട്ടികളുടെ വിദ്യാഭാസത്തിനും, കുടുംബത്തിനുമുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സഹായധനങ്ങൾ തിരുവനന്തപുരത്തു വെച്ച് വിതരണം ചെയ്തു .
ബഷീറിന്റെ കുട്ടികൾക്കുള്ള സഹായധനം മന്ത്രി കെ.ടി.ജലീലിന്റെ ചേമ്പറിൽ വെച്ച് നടന്ന ചടങ്ങിൽ, മന്ത്രിയിൽ നിന്നു ബഷീറിന്റെ സഹോദരൻ ശ്രീ ഖാദർ ഏറ്റു വാങ്ങി.
ലോക കേരള സഭയുടെ മുന്നോടിയായി നടത്തിയ ആഗോള മാധ്യമ സഭയുടെ ചടങ്ങിൽ വച്ച് ബഷീറിന്റെ കുടുംബത്തിനുള്ള സഹായം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് മീഡിയ അക്കാദമി ചെയർമാൻ ആർ.എസ് ബാബു ഏറ്റുവാങ്ങി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഭാരവാഹികളായ ഡോ. ജോർജ് കാക്കനാട്ട്, സുനിൽ ട്രൈസ്റ്റാർ, സുനിൽ തൈമറ്റം, ബിജു കിഴക്കേക്കുറ്റ്, തിരുവനന്തപുരം പ്രസ്സ് ക്ലബ് പ്രതിനിധികൾ, കേരള പത്ര പ്രവർത്തക യൂണിയൻ നേതാക്കൾ, തുടങ്ങിയവർ ഇരു ചടങ്ങുകളിലും സന്നിഹിതരായിരുന്നു




