ഇന്ത്യ പ്രസ്സ് ക്ളബിന്റെ സ്റ്റെപ്പ് പദ്ധതിക്ക് സ്പോണ്‍സര്‍ഷിപ്പുമായി ബിജു കിഴക്കേകൂറ്റ്

കൊല്ലം:മാധ്യമപഠനത്തിന് ലോകനിലവാരമുള്ള പരിശീലനം നല്‍കാന്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപം കൊടുത്ത മാധ്യമ പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ(STEP- Socially & Technically Educated Press) ആദ്യ സ്പോണ്‍സറായി ഇന്ത്യ പ്രസ്സ് ക്ളബിന്റെ ചിക്കാഗോ പ്രസിഡന്റ് ബിജു കിഴക്കേകൂറ്റ് മുന്നോട്ട് വന്നു. സ്പോണ്‍സര്‍ഷിപ് തുകയായ ഒരു ലക്ഷം രൂപ ചിക്കാഗോയില്‍ വെച്ച് നടന്ന ചാപ്റ്റര്‍ യോഗത്തില്‍ ബിജു കിഴക്കേകൂറ്റ് പ്രസ്സ് ക്ളബിന്റെ ദേശീയ ഭാരവാഹികളെ ഏല്‍പ്പിച്ചു.കേരളത്തിലെ മാധ്യമ രംഗത്ത് പുതു ചരിത്രമെഴുതുവാന്‍ ഇന്ത്യ പ്രസ്സ് ക്ളബിന്‌ കഴിയട്ടെയെന്ന് ബിജു ആശംസിച്ചു

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) യും കേരള മീഡിയ അക്കാദമിയും ചേർന്ന് നടത്തുന്ന മാധ്യമ പരിശീലന പദ്ധതി "STEP" മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തിരുന്നു. കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്ത്കരും രാഷ്ട്രീയ സാംസ്കാരിക നായകന്‍മാരും പങ്കെടുത്തിരുന്നു.മാധ്യമരംഗത്തെ ചലനങ്ങളും വികാസങ്ങളും കണ്ടറിയുകയും കേട്ടറിയുകയും അതു കുടിയേറ്റ മലയാളികളുടെ സാംസ്‌കാരിക പുരോഗതിക്ക് ഉതകുംവിധം കടഞ്ഞെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിനുളളത്.

കേരള മീഡിയ അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിക്ക് എം ബി രാജേഷ് എംപി, ഡോ. എം വി പിള്ള, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ബാബു പോള്‍, മാധ്യമപ്രവര്‍ത്തകരായ ആര്‍ ശ്രീകണ്ഠന്‍ നായര്‍(ഫ്ളവേഴ്‌സ് ടിവി), സന്തോഷ് ജോര്‍ജ്( മനോരമ ഓണ്‍ലൈന്‍) അനില്‍

അടൂര്‍( ഏഷ്യാനെറ്റ്), ഐ.ജി പി വിജയന്‍ എന്നിവര്‍ പൂര്‍ണ പിന്‍തുണ അര്‍പ്പിച്ചിട്ടുണ്ട്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ചെവലുകളും മറ്റു സഹായങ്ങളും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വഹിക്കും.

ചിക്കാഗോയില്‍ നടന്ന യോഗത്തില്‍ ഇന്ത്യ പ്രസ്സ് ക്ളബിന്റെ ദേശീയ പ്രസിഡന്റ് മധു കൊട്ടാരക്കര , ചെയര്‍മാന്‍ ശിവന്‍ മുഹമ്മ, മുന്‍ ദേശീയ പ്രസിഡന്റ് ജോസ് കണിയാലി , ചിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളായ ബിജു കിഴക്കേകൂറ്റ് ജോയിച്ചന്‍ പുതുക്കുളം , പ്രസന്നന്‍ പിള്ള, അനിലാല്‍ ശ്രീനിവാസന്‍ വര്‍ഗ്ഗീസ് പാലമലയില്‍ എന്നിവര്‍ പങ്കെടുത്തു.

Active media people and legal residents shall be the members. They must have at least two years experience as an active media person.

Read more

Official bylaws of the India Press Club of North America, updated and revised, June 2008

Read more

India Press Club of North America recognizes outstanding media personalities with Media Awards.

Read more

To receive occasional updates please enter your e-mail address and name and click "Sign Up." Your information will not be sold or shared.